✍SANDRA C.A#Gulmohar❤️ കാർത്തിയേട്ടൻ ഒരു ഓർമ്മ മാത്രമായി... ദേഹം ഭൂമി ഏറ്റെടുത്തതിനാലാവം വേർപ്പാട് സഹിക്കാവുന്ന തീവ്രതയിലേക്കെത്തി.... ഋതുക്കൾ അതിന്റെ ഇലകൾ ഒന്നൊന്നായി പൊഴിച്ചു തുടങ്ങി.... സംഗീതയും ഞാനും നാല് ചുമരുകൾക്കുളളിൽ ഒതുങ്ങി... സംഗീതയെ വെെധവ്യവും അനാഥത്വവുമാണ് ഉലച്ചതെങ്കിൽ, എന്നെ അലട്ടിയത് ഇതു വരെ കണ്ടു പിടിക്കാത്ത ഒരു വികാരമായിരുന്നു... ഓരോ നിമിഷവും കാർത്തിയേട്ടന്റെ ഓർമകൾ മനസ്സിലേക്ക് ഇരച്ചു കയറുന്നു... ആരൊക്കെയോ എന്റെ പേരിലും കാർത്തിയേട്ടന്റെ മരണത്തിന്റെ ഉത്തരവാദിത്വം ചാർത്തി