❤ സോൾ ഓഫ് ലവ് ❤ ഭാഗം രണ്ട് സെക്കൻഡ് ബിഎസ്സി സൈക്കോളജി എന്നെഴുതിയ ക്ലാസ്സ് റൂമിന് മുന്നിൽ ദേവ ഒരുനിമിഷം നിന്നു.. കണ്ണടച്ച് ഒന്ന് നിശ്വസിച്ച് ഉള്ളിലേക്ക് കയറി ചുറ്റുമൊന്ന് കണ്ണോടിച്ചു.. ക്ലാസ്സിൽ ഒരുവിധം കുട്ടികളൊക്കെ ഉണ്ട്.. ഓരോരോ കൂട്ടമായി സംസാരിക്കുകയാണ് എല്ലാവരും.. ദേവയെ കണ്ടതും സംസാരം നിർത്തി എല്ലാവരും അവളെ ശ്രെദ്ധിക്കാൻ തുടങ്ങി.. " ന്യൂ അഡ്മിൻ ആണോ..? " രണ്ട് മൂന്ന് പെൺകുട്ടികൾ അവളുടെ അടുത്തേക്ക് വന്ന് ചോദിച്ചു.. " യെസ്.. " ദേവ ചിരിയോടെ പറഞ്ഞു.. " എന്റെ പേര് സോഫിയ.. ഇത് ക്രിസ്റ്റീന ഇത് അർച്ചന.. " ഒരു പെൺകുട