അലൈപായുതേ (29)❤️❤️❤️ ആമി രാവിലെ എണിറ്റു വന്നപ്പോഴേക്കും കാശി എങ്ങോട്ടോ പോയിട്ടുണ്ടായിരുന്നു...... അമ്മയോട് ഒന്നും പറഞ്ഞില്ലെന്നു പറഞ്ഞതുകൊണ്ട് അവൾ വിളിച്ചു നോക്കി..... എവിടെ കണവൻ ബിസി ഹേ........ റൂമിൽ നിന്ന് തുണി മടക്കി വെച്ചുകൊണ്ട് ഇരുന്നപ്പോഴാണ് കാശി വന്നത് "ആമി വന്നേ...... നിന്നെ കാണാൻ ഒരാൾ വന്നിട്ടുണ്ട്...... " "ആരു..... " ആമി സംശയത്തോടെ ചോദിച്ചപ്പോൾ കാശി അവളെയും ആയി ഗാർഡനിലേക്ക് ചെന്നു...... ഗാർഡനിൽ നിൽക്കുന്ന ആളിനെ കണ്ട് ആമിയുടെ കണ്ണുകൾ നിറഞ്ഞു വന്നു "ഋഷി........... " അവൾ വേഗം ഓടി അവന്റെ അടുത്തേക്ക് ചെന്നു...... ഋഷി അവളെ കണ്ണീ