തിര Part - 10 🌊🌊🌊🌊🌊🌊🌊🌊 തിങ്ങി നിന്നവർക്കിടയിലേക്ക് നോക്കിയപ്പോൾ കണ്ടത് ചലനമറ്റ് കിടക്കുന്ന മുരുകനെയാണ്. ഒരുവേള ഞാൻ സ്തംഭിച്ചു നിന്നു പോയി. മരണ മാലാഖ നേരത്തെയെത്തിയിരിക്കുന്നു..! അല്ലെങ്കിലും ആരെയും വിളിച്ചു പറയില്ലല്ലോ... മരണം എത്ര അരികിലാണ്. ഓഹ്... എനിക്ക് ചിന്തിക്കാൻ വയ്യ. അജിത്ത് മുരുകന്റെ കണ്ണുകൾ അടച്ചു കൊടുക്കുന്നത് കണ്ടു. ഇനിയുള്ള കാഴ്ചകൾ കാണാൻ നിൽക്കാതെ അയാളും ഞങ്ങളെ വിട്ട് പോയിരിക്കുന്നു. "ആ പെണ്ണ് വിളിച്ചിട്ട് എഴുന്നേൽക്കാത്തത് കണ്ടപ്പോഴാ സംശയം തോന്നിയത്..." കാർത്തിക് ജലീലിനോട് പതിയെ പറയുന്നത് കേട്ടു. ക