അമ്മേ നീ അറിയാതെ പോയോ... കാതിനു ചുറ്റും മൂളിക്കൊണ്ട് പാറിപറന്നുകൊണ്ടിരുന്ന ഭീമൻ കൊതുകിനെ തന്റെ കൈപ്പത്തിക്കുള്ളിൽ പൂട്ടിയിട്ടപ്പോൾ വരാന്ത പടിമേൽ ഇരിക്കുകയായിരുന്ന ദേവൂട്ടന്റെ ചുണ്ടൊന്നു വിടർന്നു. ഇരുട്ടിൽ എവിടെ നിന്നോ തന്റെ അരികിൽ പറന്നു എത്തിയതാണ്, ഇപ്പോൾ തന്റെ കൈപ്പത്തിക്കുള്ളിൽ ശ്വാസം കിട്ടാതെ പിടയുന്നുണ്ടാവും ഒന്ന് മന്ദഹസിച്ചുകൊണ്ട് അവൻ കൈവിരലുകൾക്കിടയിലൂടെ കൈപ്പത്തിക്കുള്ളിലേക്ക് പാളി നോക്കി. തന്റെ വീയർപ്പ് പറ്റിയ ചിറകുകൾ കുടഞ്ഞു പറന്നുയരാൻ അത് ശ്രമിക്കുന്നുണ്ട്. ആ ശ്രമത്തെ വിഫലമാക്കികൊണ്ട് ദേവൂട്ടന്റെ കൈവിരലുകൾ ഞെരിഞ്ഞമർന