ജന്മം കൊണ്ടു രണ്ടാമനായത് കൊണ്ട് മാത്രം ജീവിതത്തിൽ എല്ലായ്പ്പോഴും രണ്ടാമനായി പോകേണ്ടി വന്ന പഞ്ചപാണ്ഡവരിലെ രണ്ടാമനായ ഭീമന്റെ പക്ഷത്തു നിന്നുള്ള മഹാഭാരതകഥയാണ് എം ടി യുടെ 'രണ്ടാം മൂഴം'. വ്യാസന്റെ മഹാഭാരതത്തിൽ ദൈവികമായ ഇടപെടലുകളും അതീന്ത്രിയമായ സംഭവവികാസങ്ങളുമൊക്കെയായി ദൈവത്വവത്കരിക്കപ്പെട്ട കഥയുടെ മനുഷികതലത്തിൽ നിന്നുള്ള ഒരു നേർവായനയാണ് രണ്ടാം മൂഴത്തിൽ എം ടി അവതരിപ്പിച്ചിരിക്കുന്നത്. എം ടി എന്ന മഹാരഥന്റെ കളാസ്സിക് വർക്ക് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒന്നാണിത്. കഴിവ് കൊണ്ടും നേടിയെടുത്ത വിജയങ്ങൾ കൊണ്ടും ഒന്നാമനകേണ്ടിയിരുന്നവൻ