Part -6 വർക്ക് ഒക്കെ കഴിഞ്ഞ് മാഡിയെ വിളിക്കാനായി രാഹുൽ അവന്റെ കാബിനിലേക്ക് വന്നതും അവിടത്തെ കാഴ്ച്ച കണ്ട് ശരിക്കും ഞെട്ടി. ഓഫീസ് ഫയലുകൾ എല്ലാം വലിച്ച് വാരി ഇട്ടിരിക്കുന്നു. ലാപ്പ്ടോപ്പും ഫോണും എല്ലാം താഴേ കിടക്കുന്നുണ്ട്. ഫ്ളവർ വൈസ് ഒരു ഭാഗത്ത് ചിന്നി ചിതറി കിടക്കുന്നു. മാഡിയാണെങ്കിൽ ടേബിളിൽ തല വച്ച് കിടക്കുകയാണ്. രാഹുൽ പതിയെ അവന്റെ അരികിൽ എത്തി അവന്റെ തോളിൽ തട്ടി വിളിച്ചു. അവന്റെ വിളികേട്ട് മാഡി തല ഉയർത്തി നോക്കി. "എന്താടാ നിനക്ക് പറ്റിയേ "ദേഷ്യത്താൽ ചുവന്ന കണ്ണുകളും മുഖവും കണ്ട് രാഹുൽ ചെറിയ ഭയത്തോടെ ചോദിച്ചു.