Riya anuz🌚🥀 തനിക് നേരെ വന്ന ആൾക്ക് നേരെ ഇതാ ct യെന്ന് പറഞ്ഞു കൊടുക്കുമ്പോൾ ചിരിച്ചു കൊണ്ട് നിന്ന കണ്ടക്ടറുടെ മുഖം മാറി.. തനിക്കൊന്നും CT തന്നെ തരാൻ ഒക്കത്തില്ല.. ഒന്നുലേൽ പന പോലെ വളർന്നില്ലേ കൊച്ചേ നിന്ന് കളിക്കാതെ ക്യാഷേടു.. മറുപടി ഒന്നും പറയാതെ നിൽക്കുന്ന അവളെ നോക്കിക്കൊണ്ട് ഓരോന്ന് പുലമ്പി പോകുന്ന അയാളെ നിറകണ്ണാലെ അവൾ നോക്കി.. ചുറ്റുമുള്ള യാത്രകാർ വെറുപ്പോടെ മുഖം തിരികുന്നത് കണ്ടതും ആ മുഖം താഴ്ന്നു.. ഓഹ്.. രാവിലത്തന്നെ ഇറങ്ങിക്കോളും ഓരോന്ന് നാശം പിടിക്കാൻ.. നാളെ തൊട്ട് വേറെ ഏതിലാണെന്നു വെചാ പോയേക്ക് ഇതിലുള്ള പോക്ക് നിർത്തി