പിറ്റേന്ന് വൈകുന്നേരം സൂര്യരശ്മികൾ സ്വർണ്ണ നിറമായി മാറി കൊണ്ടിരുന്നപ്പോൾ,, അപ്പോഴും കിട്ടിയിട്ടില്ലാത്ത ആശ്വാസവും തേടികൊണ്ട് കോളേജ് കാന്റീനിലെ പുറത്ത് ചായ്പിൽ മേശകളിട്ടതിന് ഒന്നിനു മുമ്പിൽ അവൻ അവളെ കാത്തിരുന്നു... തനിക്ക് മുൻപിൽ തെളിഞ്ഞ വഴിത്താരയെ... ശ്രീതികയെ...!! തേടി കൊണ്ടിരിക്കുന്ന ആശ്വാസവും സമാധാനവും സന്തോഷവും വളരെ ദൂരെ അപ്രാപ്യമാണെന്ന് തോന്നിയ ഇന്നലകളിൽ ഏകനായി പൊട്ടിക്കരഞ്ഞത് അവന് ഓർമ വന്നു... അവൻ ആലോചിച്ചു.. എത്ര കാലം ഒരാൾ ഏകാന്തതയുമായി സമരം ചെയ്യണം ?? തനിക്ക് നഷ്ടപ്പെട്ട എന്തൊക്കെയോ ഇന്ന് താൻ കാത്തിരിക്കുന്നവളിൽ നിന്നും കാലക്രമേണേ