Part -4 "അതെന്താ ചേച്ചി അവിടെ " " സ്ഥിരം അടിപിടി തന്നെയായിരിക്കും ആ ദത്തന്റെ . ഇവന് ഒരു പണിയും ഇല്ലേ എന്തോ " അവൾ നിസാരമട്ടിൽ പറഞ്ഞ് ചന്തുവിന്റെ കൈയ്യും പിടിച്ച് മുന്നോട്ട് നടന്നു. "അയ്യോ ദത്തൻ എന്റെ ഭർത്താവാണല്ലോ ഞാൻ അത് മറന്നു " അടുത്ത നിമിഷം അവൾ ചന്തുവിന്റെ കൈയ്യും പിടിച്ച് ആൾക്കൂട്ടത്തിനിടയിലേക്ക് ഓടി. ചുറ്റും കൂടിയവരെ വകഞ് മാറ്റി മുന്നിലേക്കെത്തിയതും അവൾ ഒന്ന് ഞെട്ടി. ഒരാളെ അടിഞ്ഞ് പഞ്ചറാക്കുന്ന ദത്തൻ .അടി കൊള്ളുന്നവൻ ചാവാറായ അവസ്ഥയിലാണ്. ഒരു നിമിഷം വർണ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു. " ചേച്ചി അത് ദത്തേട്ടനല്