വൈകേന്ദ്രം Chapter 04 അവളുടെ നോട്ടത്തിൻറെ അർത്ഥം മനസ്സിലാക്കിയ രാഘവൻ വിങ്ങുന്ന മനസ്സോടെ നടന്നതെല്ലാം അവളോട് പറഞ്ഞു. എല്ലാം കേട്ട് അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങി. സങ്കടപ്പെട്ടു ഇരിക്കുന്ന തൻറെ മകളെ തന്നോട് ചേർത്തു പിടിച്ച് ആ അച്ഛൻ പിടയ്ക്കുന്ന നെഞ്ചോട് പറഞ്ഞു. “വിഷമിക്കേണ്ട, അച്ഛൻ അവരുടെ കാലുപിടിച്ച് ആയാലും എല്ലാം ശരിയാക്കാം. മോളുടെ സമ്മതമില്ലാതെ ഈ വിവാഹം ഒരിക്കലും നടക്കില്ല.” കുറച്ചു സമയത്തിനു ശേഷം അവൾ കണ്ണുകൾ തുടച്ചു. ഉറച്ച മനസ്സോടെ എന്തോ തീരുമാനിച്ച ശേഷം രാഘവൻറെയും ലക്ഷ്മിയുടേയും കൈകൾ പിടിച്ചു പറഞ്ഞു. “ഈ വൈഗ ജീവിച്ചിര