അടുത്താരോ വന്ന് നിക്കുന്ന പോലെ തോന്നിയപ്പോൾ ജാനി തലയുവർത്തി നോക്കി... നീട്ടി വളർത്തിയ താടിയും മുടിയും ഒത്ത വണ്ണം ആവശ്യത്തിന് പൊക്കം ഉള്ള ഒരു ചെറുപ്പക്കാരൻ നോക്കും തോറും ജാനിയുടെ ഹൃദയം ശക്തിയായി മിടിച്ചു.. വിഗ്രഹത്തിൻ മുൻപിൽ കൈകൂപ്പി പ്രാർത്ഥിക്കുകയാണ്.. എന്തോ അയാളിലേക്കവളെ അടിപ്പിക്കുമ്പോലേ... അവൾ തൊഴുതു തിരുമേനിടെന്ന് പ്രസാദം വാങ്ങി നെറ്റിയിൽ തൊട്ടു തിരിഞ്ഞു നടന്നു... നടക്കുന്നതിനിടയിൽ അവളൊന്നു തിരിഞ്ഞ് അയാളെ നോക്കി കണ്ണടച്ചു ഇപ്പളും പ്രാർത്ഥനയിലാണ്.. 'എന്താവോ ഇതിനും മാത്രം പ്രാർത്ഥിക്കാൻ.. അല്ല ഞാനെന്തിനാപ്പോ അയാളെ പറ്റി ചിന്തിക്കണേ