പ്രണയം❣️ Part 2 "ആര്യ... അവളെ എത്രയും വേഗം ഒഴിവാക്കണം പിന്നെ ഈ പെണ്ണിന് ആരും ഇല്ലേ " പ്രിയ എന്തോ ആലോചിച്ചു ഇരിക്കുന്നവനോട് ചോദിച്ചു... ''ഇതിന്റെ അമ്മയും അച്ഛനുമൊക്കെ ചെറുപ്പത്തിലെ ചത്തതാ മോളെ... പിന്നെ ഏതോ അകന്ന ബന്ധുവിന്റെ വീട്ടിൽ ആയിരുന്നു ഇത്രയും കാലം... ഈ ചാവാലിയെയൊക്കെ പോറ്റി വളർത്തിയ അവരെ പറഞ്ഞ മതിയല്ലോ" ഊർമിള അരിശത്തോടെ പറഞ്ഞതും ആര്യൻ അവരെയൊന്നു നോക്കി... പിന്നെ എന്തിനോ അവന്റെ കണ്ണുകൾ അടുക്കള ഭാഗത്തേക്ക് പോയി... അടുക്കള തിണ്ണയിൽ നിന്ന് തേങ്ങികൊണ്ടിരുന്ന ആമി വായിൽ സാരി തുമ്പ് വെച്ചു.... പ്രിയ അന്ന് ഏറെ നേരം അവിടെ ചില വഴിച്ചു... അവരുടെ അടുത്തേ