വൈകേന്ദ്രം Chapter 34 ഒരിക്കലും ഉണ്ടാകാത്ത ഒരു പ്രത്യേക ഫീലിംഗ്. അവൻറെ ഹൃദയമിടിപ്പിൻറെ താളം തന്നെ തെറ്റുന്നതായി അവനു തോന്നി. അവൻ ചുറ്റും ഒന്ന് നന്നായി നോക്കി. അവിടെയുള്ള ഒരു വിധം എല്ലാവരെയും അവൻ അറിയുമായിരുന്നു. എല്ലാവരോടും സംസാരിച്ചു മുന്നോട്ടു നടക്കുന്ന മാനവ് മൂർത്തി സാറിനെ കണ്ടു. അയാൾക്ക് അടുത്തു നിൽക്കുന്നവരെ അവൻ ശ്രദ്ധിച്ചില്ല. അവൻ അയാൾക്ക് അടുത്തു ചെന്ന് സാറിനോട് സംസാരിച്ചു. അതിനിടയിൽ മൂർത്തി തൻറെ മക്കളെയും വൈഫിനെയും അവന് പരിചയപ്പെടുത്തി കൊടുത്തു. ആ സമയത്താണ് മിഥുൻ മാനവിന് അടുത്ത് വന്നത്. മൂർത്തിയുടെ മക്കൾക്