അദ്ധ്യായം - 2 മരണം തന്നെ വിടാതെ പിന്തുടരുകയാണെന്ന് ജയരാമന് ഉറപ്പായി. ആ ജ്യോത്സ്യന്റെ വാക്കുകൾ സത്യമാവുകയാണ്. മരണം വേട്ട തുടരുകയാണ്. കനലെരിയുന്ന കണ്ണുകളും ചോര കിനിയുന്ന നാവുകളും തന്നെ ലക്ഷ്യമാക്കി നിൽക്കുകയാണെന്ന സത്യം ജയരാമന്റെു സർവ്വനാഡികളെയും തളർത്തി. ആ ചെന്നായക്കൂട്ടം ജയരാമന്റെത മാംസത്തിനായി പല്ലിറുമ്മി. ജയരാമൻ പതിയെ പിന്നിലേക്ക് ചുവടു വച്ചു. ചെന്നായകൾ ഒന്നാകെ കുതിച്ചു ചാടാനായി പിന്നിലേക്ക് പതുങ്ങി. സുരക്ഷിതമായ ഒരകലം തനിക്കും ചെന്നായകൾക്കും ഇടയിലുണ്ടെന്ന് തോന്നിയപ്പോൾ ജയരാമൻ സർവ്വശക്തിയും സമാഹരിച്ച് പിന്തിരിഞ്ഞോടി. വല്ല