മിലിയുടെ കണ്ണു നിറഞ്ഞു. ശബ്ദം തൊണ്ടയിൽ കുടുങ്ങി പോയപോലെ അവൾക്കു തോന്നി. അവൾ രഘുവിനെ നോക്കി പറഞ്ഞു.. "രഘു.. ഞാൻ.. എനിക്ക്.. ഞാൻ ഇറങ്ങാ.. എലീന ചേച്ചിയോടും മാത്യുസ് ചേട്ടനോടും ഒന്നു പറഞ്ഞേക്കണേ.." മിലി വീട്ടിൽ നിന്നും ഇറങ്ങി നടന്നു. നിറഞ്ഞ കണ്ണുകൾ തുടയ്ക്കുന്നതിനിടയിൽ അവൾ സ്വയം പറഞ്ഞു. "എന്തിനാ മിലി നീ കരയുന്നത്? ആദ്യമായി അല്ലല്ലോ നീ ഇത് കേൾക്കുന്നത്.. കരയരുത്. സ്ട്രോങ്ങ് ആയി നിൽക്കണം.. അച്ഛൻ അതാണ് ആഗ്രഹിക്കുന്നത്.. അതുപോലെ വേണം നീ ജീവിക്കാൻ.. " മാത്യുസിന്റെ കാറും എടുത്തു പിന്നിലൂടെ വന്ന രഘു കാണുന്നത് റോഡരികിലൂടെ പദം പറഞ്ഞു പോകുന്ന മിലിയെ ആണ്. അവൻ മില