ഭാഗം_രണ്ട്.. ✍️രചന:Dinu ★★★★★★★★★★★★★★★★★★ അന്ന് വൈകിട്ട് പാർട്ടിയും മറ്റും കഴിഞ്ഞു ഇറങ്ങാൻ നേരം കുറച്ചു വൈകി... ഇനിയും വൈകിയാൽ ഷോപ്പിംഗും കഴിഞ്ഞു പോകുമ്പോഴേക്കും നേരം വൈകും എന്ന് ഓർത്തതും സീതേച്ചിയെ വിളിച്ചു വിനൂട്ടനെ മാറ്റി നിർത്താൻ പറഞ്ഞു... സോനയെ അവളുടെ ഹസ്ബൻ്റ് ഹരി കൂട്ടി കൊണ്ട് പോയത് കൊണ്ട് തന്നെ വണ്ടി എനിക്ക് തന്നിരുന്നു.... അത് കൊണ്ട് തന്നെ നേരെ ഫ്ലാറ്റിലേക്ക് തിരിച്ചു.... തന്നെയും കാത്ത് നിൽക്കുന്ന സീതേച്ചിയോട് യാത്ര പറഞ്ഞു വിനൂട്ടനെ കൂടെ കൂട്ടി അടുത്തുള്ള ഷോപ്പിംഗ് മാളിലേക്ക് തിരിച്ചു... മാസത്തിൽ രണ്ട് തവണയെങ്കിലും ഉള്ള ഒരു ശീലമായതു