വൈകേന്ദ്രം Chapter 41 പോകുന്നതിനിടയിൽ വൈഗ ഒന്നും സംസാരിച്ചില്ല. മൗനം ചില സമയത്ത് അവർക്കിടയിൽ സ്ഥാനം പിടിക്കാറുണ്ടെങ്കിലും ഇന്ന് ഇന്ദ്രൻ അതിനു സമ്മതിച്ചില്ല. “വൈഗ ലക്ഷ്മി ഫ്രണ്ട്സിനെ മിസ്സ് ചെയ്യുന്നുണ്ടോ?” അവൻ ചോദിച്ചു. Yes, എന്ന രീതിയിൽ അവൾ തലയാട്ടി. അപ്പോഴേക്കും ഇന്ദ്രൻ കാർ ബീച്ചിൽ പാർക്ക് ചെയ്തു കഴിഞ്ഞിരുന്നു. രണ്ടു പേരും ഇറങ്ങി. അവളെ തന്നോട് ചേർത്തു ഷോൾഡറിൽ കൈയിട്ടു ഇന്ദ്രൻ ബീച്ചിലേക്ക് നടന്നു. രണ്ടുപേരും ഒന്നും പറയാതെ തിരകൾ നോക്കി കുറച്ചു സമയം നിന്നു. പിന്നെ വൈഗ തന്നെ പറഞ്ഞു തുടങ്ങി. “ആദ്യം എനിക്ക് ഇന്ദ്