വൈകേന്ദ്രം Chapter 43 “എന്നാൽ ആ മുഹൂർത്തത്തിൽ തന്നെ മേഘയുടെ അനുജത്തിയായ വൈഗയെ ഏട്ടൻ അങ്ങ് കെട്ടി. എന്നാൽ കല്യാണം മുടക്കിയ സന്തോഷത്തിൽ ആയിരുന്ന നിങ്ങളുടെ മകൻ അത് അറിഞ്ഞില്ല. ഇന്ന് ഈ നിമിഷം ആണ് മാനവ് അറിയുന്നത്, ഏട്ടൻറെ വിവാഹം കഴിഞ്ഞത്. അതു കൊണ്ട് എന്താ, ഏട്ടനും ഏട്ടത്തിയമ്മയും നല്ല സന്തോഷമായി ഒരു കൊല്ലത്തോളമായി വിവാഹ ബന്ധം തുടരുന്നു.” എല്ലാം കേട്ട് നിന്ന മാനവ് സഹികെട്ട് പറഞ്ഞു പോയി. “ഞാൻ മോഹിച്ചതാണ് ഇവളെ... ഞാൻ ഇവളെ നേടും. വൈഗ നീ സൂക്ഷിച്ചോ... എൻറെ ചൂടേറ്റ് നീ എൻറെ കൂടെ കിടക്കുന്നത് ഞാൻ സ്വപ്നം കാണാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. നിന്നെ അന്ന്