Part-44 ദത്തൻ വർണയെ നോക്കി മുറ്റത്തേക്ക് ഇറങ്ങിയതും ഉമ്മറത്തെ സ്റ്റേപ്പിലായി ഭദ്രയും ശിലുവും ഇരിക്കുന്നു. വർണ മുറ്റത്ത് വച്ചിരിക്കുന്ന ചെടി ചട്ടികളിലെ പൂവുകളെ കുറിച്ച് നിന്ന് ക്ലാസ് എടുക്കുകയാണ്. " ഇത് വെറും രണ്ട് ചെടിയല്ലാ ദത്താ. നമ്മുടെ മക്കളാ "പണ്ട് സനൂപിന്റെ പെങ്ങൾ വർണയുടെ ചെടികൾ നശിപ്പിച്ചപ്പോൾ അവൾ പരാതി പറഞ്ഞ് കരഞ്ഞത് ദത്തന് ഓർമ വന്നു. വർണ കാര്യമായ ക്ലാസ്സെടുക്കലിൽ ആണ് ഭദ്രയും ശിലുവും താടിക്ക് കൈ കൊടുത്ത് അതെല്ലാം കേൾക്കുന്നുണ്ട്. " ഇത്തിരി സ്ഥലം തന്നാൽ അടിയനു കൂടി ഇരിക്കാമായിരുന്നു. " അത് പറഞ്ഞ് ദത്തൻ ഭദ്