Part -72 "ശിവ നീ ഹോസ്പിറ്റലിലേക്ക് പോവുകയാണോ "അവൾ വീണ്ടും ചോദിച്ചു എങ്കിലും ശിവ ഒന്നും മിണ്ടാതെ ടേബിനു മുകളിലിരിക്കുന്ന തന്റെ ഫോണെടുത്ത് പോക്കറ്റിൽ ഇട്ടു. ശേഷം stethoscope എടുത്ത് പുറത്തേക്ക് നടന്നു. " എന്താ നീ ഒന്നും മിണ്ടാത്തെ" അവൾ പിന്നാലെ വന്നു അവന്റെ മുന്നിൽ കയറി നിന്നു കൊണ്ട് ചോദിച്ചു . "നിന്നോട് മിണ്ടാൻ തോന്നിയില്ല. അത്രതന്നെ " "അതെന്താ അങ്ങനെ "?.... "ഇന്നലെ നീ എവിടെയായിരുന്നു?...." "ഞാൻ എവിടെ പോകാൻ ഞാനിവിടെത്തന്നെയുണ്ടിയിരുന്നല്ലോ. നീയും എന്നെ ഇന്നലെ കണ്ടതല്ലേ ഇവിടെ പിന്നെ എന്താ ഇത്ര ചോദിക