വന്നപ്പോ തൊട്ട് മുറ്റത്തു നിക്കാൻ തുടങ്ങിയതാ അമ്മേം മാമനും വഴി മുടക്കി മുന്നിൽ പന്തം കണ്ട പെരുചാഴിയെ പോലെ കണ്ണും തള്ളി നിൽക്ക.. അപ്പൂപ്പനും അമ്മൂമ്മയും എവിടെയാണാവോ.. ഇനി ഞാൻ വന്നത് അറിഞ്ഞില്ലേ... എത്ര അന്തസ്സായി വീട്ടിലേക്കു ഓടി ചാടി കേറിയിരുന്ന ഞാനാ... ഇതിപ്പോ മുറ്റത്തു നിന്നു അനങ്ങാൻ കഴിയുന്നില്ല. അതെന്താ അങ്ങനെ. 🤔🤔 അവസാനം ബോധം വീണ്ടെടുത്ത മാമൻ തന്നെ മുന്നോട്ടു വന്നു. " ഹേയ് രുദ്രാക്ഷ് " " ഹായ്.. " " കം.. " മാമൻ ദേവിനു നേരെ കൈ നീട്ടി, ദേവ് തിരിച്ചും. " എന്താടി ഉണ്ടക്കണ്ണി നോക്കി നിക്കുന്നെ, കേറി പോടീ.... " അരുണേട്ട