ഈ സമയം പണിക്കരുടെയും നെല്ലാട്ടച്ഛന്റെയും കുടുംബത്തിന്റെയും മുൻപിൽ തമ്പി തന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയായിരുന്നു . വില്ലുമംഗലം തറവാട്ടിലെ വാമദേവൻ തമ്പിക്കും രുഗ്മിണി ക്കും മൂന്നുമക്കൾ മൂത്തത് മാലിനി, രണ്ടാമൻ മാധവൻ തമ്പി, മൂന്നാമൻ ശേഖരൻ തമ്പി. ആഭിജാത്യത്തെ മുറുകെപ്പിടിച്ച ആളായിരുന്നു വാമദേവൻ തമ്പി. പെണ്ണായി ഒരു വൾ ഉള്ളൂ എന്നും പറഞ്ഞു മാലിനിയുടെ ഭർത്താവായ സുദേവനെ കുടുംബത്തിന്റെ ബിസിനസ്സ് നോക്കിനടത്താൻ കൂടെ കൂട്ടി. എന്നിരുന്നാലും മക്കൾ മൂവരെയും ആ മാതാപിതാക്കൾ ഒത്തിരി സ്നേഹിച്ചു. മാധവനോടായിരുന്നു വാമദേവൻ തമ്പിക്കും രുഗ്മിണിക്കും ക