ഏട്ടന്റെ ട്രീറ്റ്മെന്റ് ഫയൽയും ബാഗുമായി രുദ്രിന് പുറകെ നടന്നു...... നന്നേ സൂര്യപ്രകാശം തിങ്ങി നിൽക്കുന്ന മുറിയിൽ കട്ടിലിൽ ആയി ഏട്ടനെ കിടത്തിരിക്കുന്നു...55 ന് അടുത്ത് പ്രായം തോന്നിക്കുന്ന ആൾ ഏട്ടനെ പരിശോധിക്കുന്നുമുണ്ട് അതിൽ നിന്നും അയാളാണ് വൈദ്യാണെന്നു ഉറപ്പിച്ചു.... ഫയൽ കട്ടിലിൽ അരികിലുള്ള ടേബിൾ വെച്ച് മുറിയുടെ ഒരു ഒരത്തായി മാറി നിന്ന് ചുറ്റും കണ്ണോടിച്ചു..... തനിക്കായി മാത്രം പുഞ്ചിരിക്കുന്നവനിൽ കണ്ണുകൾ ഉടക്കി..... ശ്രീ ഏട്ടൻ...... തിരിച്ചും നേർമയായി പുഞ്ചിരിച്ചു..... ശ്രീ ഏട്ടന്റെ വലം കൈയിൽ നന്ദുന്റെ ഇടം കൈ ചേർത്തു പിടിച്ചിട്ടുണ്ട്..... &nbs