എനിക്കായ്.... ❤💙 (part 2) ഒരിക്കൽ പോലും ഒന്ന് നന്നായി സംസാരിച്ചിട്ടില്ല... എല്ലാം അച്ഛന്റെ ഇഷ്ടം ആരുന്നു... ഇടയ്ക്ക് ജംഗ്ഷനിൽ വെച്ചു കാണുമ്പോൾ ഉള്ള ഒരു ചിരി... അല്ലെങ്കിൽ ക്ലാസ്സ് കഴിഞ്ഞോ എന്ന ചോദ്യം... അത്ര മാത്രം ആരുന്നു ഇത്ര നാൾ... പക്ഷേ ഇന്ന് മുതൽ ഒരു വീട്ടിൽ... ഒരു മുറിയിൽ... ആലോചിക്കുമ്പോൾ തന്നെ ചെറിയ പേടി ഉണ്ടെങ്കിലും എവിടൊക്കെയോ ചെറിയ സന്തോഷവും... 😊 🌺🌺🌺🌺🌺🌺 ചടങ്ങുകൾ എല്ലാം കഴിഞ്ഞപ്പോൾ തന്നെ അഞ്ചു ആകെ ക്ഷീണിച്ചു... അത് മനസിലാക്കിയെന്ന പോലെ ചിത്ര അഞ്ചുവിനെ ഡ്രസ്സ് മാറാൻ റൂമിലേക്ക് കൊണ്ട് പോയി... കൂട്ടുകാരെ നോക്കാൻ വേണ്ടി സുജിത് വെളിയില