ദത്തൻ രണ്ട് കുപ്പി വെള്ളവുമായി റൂമിലേക്ക് വന്നു. " ഇത് ചൂടുവെള്ളം . ഇത് തണുത്ത വെള്ളം " ദത്തൻ കൈയ്യിലെ രണ്ട് കുപ്പി കുപ്പികളും ടേബിളിന്റെ മുകളിൽ വച്ചു. "ഇനി നമ്മൾ പഠിക്കാൻ പോകുകയാണ്. തലവേദന വരാതിരിക്കാൻ ചായ കുടിച്ചു , ഉറക്കം വരാതിരിക്കാൻ മുഖം കഴുകി, ഇനി വെള്ളം കുടിക്കാൻ ദാഹിച്ചാൽ താഴേക്ക് പോവണ്ട കാര്യം ഇല്ല. " " Ohhh God. I am trapped..." വർണയുടെ മനസ് അവളോടായി പറഞ്ഞു. " അപ്പോ തുടങ്ങുകയല്ലേ " ദത്തൻ ടേബിളിന്റെ അവളുടെ അടുത്ത് മറ്റൊരു ചെയറിൽ ആയി ഇരുന്ന് ബുക്ക് തുറന്ന് വച്ചു. " എന്നാ നമ്മുക്ക് തുടങ്ങുകയല്ലേ കുഞ്ഞേ .." ദത്തൻ അവളെ നോക്കി വീണ്ടും