പഠിച്ച് പഠിച്ച് ക്ഷീണിച്ചതും വർണ പതിയെ താഴേക്ക് ഇറങ്ങി വന്നു. അവൾ സ്റ്റയർ ഇറങ്ങി താഴേ വരുമ്പോൾ കാണുന്നത് ഹാളിലെ സെറ്റിയിൽ ഇരിക്കുന്ന ശിലുവും ഭദ്രയും അവരുടെ ഇടയിൽ ഇരിക്കുന്ന അഭിജിത്തും. വർണയെ കണ്ടതും അവൻ വേണം എന്ന് വച്ച് അവരുടെ തോളിലൂടെ കൈ ഇട്ടു. ഭദ്ര വേഗം തന്നെ കൈ എടുത്തു മാറ്റി അവനിൽ നിന്നും കുറച്ച് നീങ്ങി ഇരുന്നു. എന്നാൽ ശിലു ഫോണിൽ അവന് എന്തോ കാണിച്ച് കൊടുക്കുകയാണ്. അതിന്റെ ഇടയിൽ അവൾ മറ്റൊന്നും ശ്രദ്ധിച്ചിരുന്നില്ല. വർണ ദേഷ്യത്തിൽ അവരുടെ അരികിൽ എത്തി. "ശിലു" അവളുടെ ദേഷ്യത്തിലുള്ള വിളി കേട്ട് ശിലുവിന്റെ കൈയ്യിലെ ഫോൺ വരെ താഴേ വീണിരുന്