സ്ഥിരം കാണുന്ന എല്ലാ ക്ളീഷെകളും അടങ്ങിയിട്ടുള്ള ചെറിയ ഒരു കഥയാണ്. ക്ളീഷേ ഇഷ്ടപെടുന്നവർക്കായി 😊. അപ്പൊ തുടങ്ങിയാലോ.....----------------------------------------------------------------പുറത്തേക്കു കണ്ണും നട്ടിരിക്കുന്നവളെ പുറകിലൂടെ വന്നു ശ്രീക്കുട്ടി ചേർത്തു പിടിച്ചു." ഹൊ... പേടിച്ചു പോയല്ലോടി... "നെഞ്ചിൽ കൈവെച്ചു അവളൊന്നും നിശ്വസിച്ചു " അയ്യോടാ... എന്റെ ചേച്ചിപ്പെണ്ണ് പേടിച്ചോ... "" പോടീ.. "'താടിയിൽ പിടിച്ചു കൊഞ്ചിക്കുന്ന ശ്രീകുട്ടിയുടെ കൈകൾ കപട ദേഷ്യത്തോടെ അവൾ തട്ടി മാറ്റി." നീ ഇപ്പൊ ഏതിലായാടി കയറി വന്നേ.. ഞാൻ ഇത്രയും നേരം ഇവിടെ നോക്കി നിപ്പുണ്ടായിരുന്നല്ലോ.. "" അടുക്കള വാതിലും തുറന്നിട്ടല്ല.. പൂമുഖ