"ആളൊഴിഞ്ഞു അരങ്ങൊഴിഞ്ഞു.. മാവിൻ കഷ്ണമാണോ റബ്ബർ കഷ്ണമാണോന്ന് അറിയില്ല നല്ല ആളികത്തുന്നുണ്ട്.എന്തായാലെന്താ.. ചന്ദനമുട്ടിയിൽ മാത്രമേ എരിയാവൂ എന്ന വാശിയോന്നും ഇല്ലായിരുന്നല്ലോ.. എല്ലാവരും കഷ്ടപ്പെട്ടു വരുത്തിയ കണ്ണുനീർ തുടച്ച് പതിവ് തിരക്കുകളിലേക്ക് നടന്നു നീങ്ങുന്നു. ഇനി ഇവിടെ നിന്നിട്ട് എന്തുകാര്യം.. ഞാനും പോകുന്നു... ! "എന്ന് പ്രിയപ്പെട്ട പരേതാവ്" ജീവിതം, ജന്മം, ഒരായുസ്സ്... ജീവിച്ചു തീർക്കാൻ ഒരുപാട് ദിനങ്ങൾ.. എല്ലാം അവസാനിക്കുന്ന ആ ദിനം... സ്വകാര്യ ആശുപത്രിയിലെ ഡോ്ടർമാരുടെ പതിനെട്ടാമത്തെ അടവ് പരീക്ഷിക്കുന്ന ആ തണുപ്പ് നിറഞ്ഞ മുറി