കതിര്‍മണ്ഡപത്തിൽ അണിഞ്ഞൊരുങ്ങി ഇരിക്കയാണ് രേവതി. നവവധുവിന്റെ വേഷത്തിൽ അവൾ ഒരുപാട് സുന്ദരിയായി തോന്നിച്ചു....വരന്റെ ഇരിപ്പിടത്തിൽ തന്റെ എല്ലാമെല്ലാമായ ശരത്... അവൾ ഒളിക്കണ്ണിട്ടു നോക്കി... ഉം.... ആളിന്ന് കൂടുതൽ സുന്ദരൻ ആയിട്ടുണ്ട്... പക്ഷേ അവളെ കണ്ട ഭാവം നടിക്കാതെ ഇരുന്ന അവനെ കണ്ടതും അവൾക് അറിയാതെ ദേഷ്യം തോന്നി... ഹും..ഇരിക്കുന്ന കണ്ടില്ലേ...? ഇന്നു നേരം വെളുക്കുന്ന വരെ ചാറ്റ് ചെയ്ത ആളാ.... എന്നിട്ട് എന്നെ കണ്ട ഭാവം കാണിക്കുന്നില്ല..... വരട്ടെ എനിക്ക് ഉണ്ട് അവസരം... അപ്പൊ ഈ രേവതി ആരാന്നു കാണിച്ചു തരാം... വരുമല്ലോ "അമ്മൂസേന്ന് " വിളിച്ചോണ്ട്. അവൾ മുഖം വെട്ടിച്