Aksharathalukal

Aksharathalukal

മോഹസാഫല്യം

മോഹസാഫല്യം

4.3
514
Classics Love Suspense Thriller
Summary

മോളോ .. പറയ്... കേൾക്കട്ടെ ... എന്താക്കണം...?" ഡോക്ടറെ കാണിക്കണോ...? അതും ചോദിച്ചു കൊണ്ടാണ് അയാൾ വീട്ടിലേക്ക് കയറിയത്. കാരണം ഉച്ചക്ക് വിളിച്ചപ്പോൾ അവൾക്ക് എന്തോ അസ്വസ്ഥത തോന്നുന്നതായി പറഞ്ഞിരുന്നു. ജോലി കഴിഞ്ഞു വന്ന് കുളിച്ചു വരുമ്പോഴേക്ക് പാൽപ്പൊടിയിട്ട നല്ല കിടിലൻ ചായ മേശപ്പുറത്ത് റെഡിയാക്കി വെച്ചിരുന്നു. കൂട്ടാൻ തലേദിവസം വാങ്ങിയ അച്ചപ്പവും. പുള്ളി ലുങ്കിയുടുത്ത് കുപ്പായമിടാതെ ഡൈനിംഗ് ടേബിളിനടുത്തേക്ക് ചൂരൽ കസേര വലിച്ചിട്ട് നീണ്ടു നിവർന്ന് അയാൾ ഇരുന്നു. "ചേട്ടാ ഇന്നിപ്പം വേറെ കൂട്ടാനൊന്നുമില്ല. എനിക്കാണെങ്കിൽ ഒന്നും ഉണ്ടാക്കാനും കഴിഞ്ഞില്ല.&q