റൂമിൽ ദത്തനെ കാത്ത് കിടക്കുകയാണ് വർണ . വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അവൾ തല ചരിച്ച് ഡോറിനരികിലേക്ക് നോക്കി. ബെഡ് ലാമ്പിന്റെ വെളിച്ചത്തിൽ തന്റെ അരികിലേക്ക് നടന്ന് വരുന്ന ദത്തന്റെ അമ്മയെ കണ്ട് വർണ വേഗം കണ്ണുകൾ അടച്ച് ഉറങ്ങുന്ന പോലെ കിടന്നു. അമ്മ വാതിൽ ചാരി അവളുടെ അരികിലായി വന്നു ഇരുന്ന് അവളുടെ നെറുകയിൽ തലോടി. "ഈശ്വരാ ദത്തൻ എങ്ങാനും ഇപ്പോ കയറി വന്നാ എല്ലാം പൊളിയും. ഉറങ്ങുന്ന പോലെ തന്നെ കിടക്കാം. അപ്പോ അമ്മ വേഗം പോവുമല്ലോ. പക്ഷേ ഈ അമ്മക്ക് ഇത് എന്ത് പറ്റി. എന്റെ മുഖത്ത് പോലും നോക്കാത്ത ആളായിരുന്നല്ലേ!" വർണ ഓരോന്ന് ആലോചിച്ച് കണ്ണടച്ച് കിട