നിഴലുകൾ പ്രണയം ചാലിക്കും നിറക്കൂട്ടുകൾ ഓർമ്മയിൽ ചുമർ ചിത്രങ്ങളാകും നിഴലുകൾ സർഗ്ഗദളങ്ങൾ റോസപ്പൂക്കളും ജമന്തിയും രാജമല്ലിയും കനകാംബരവും പകലോന്റെ ചുവപ്പ് രാശിയിൽ സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് മിഴിവേകുമ്പോൾ സർഗ്ഗ ദളങ്ങളിലൂടെ അവ ചിത്രണം ചെയ്യപ്പെടുന്നു മോഹങ്ങൾ അന്നത്തെ അന്നമായി ദിനവും തളിർക്കുന്ന ദീപ്ത നാളങ്ങൾ നമ്മുടെ മോഹങ്ങൾ സങ്കല്പ ലോകങ്ങൾ അലേഖനം ചെയ്യും നിശബ്ദ കാവ്യങ്ങൾ മധുരിമകൾ വിസ്മയങ്ങൾ മുൻപൊക്കെ ഞാൻ കണ്ട സ്വപ്‌നങ്ങൾ പരശ്ശതം വ്യാഖ്യാനമില്ലാത്ത വിസ്മയ ലിഖിതങ്ങൾ ബിലാൽ നെറ്റിക്കുന്നിൽ