മനുഷ്യപുത്രാ നീ എന്തിന് ഓടുന്നു? നിൻകാല ശേഷവും നിനക്കിതു പ്രാപ്യമോ? ദുരിതമാം ജീവിതത്തിൽ നിന്ന് കര കയറ്റുന്നതരോ, അവനാണോ ദൈവം? മണ്ണിനെ സ്നേഹിച്ച മനുഷ്യ മനസിനെ പ്രേമിച്ചത് എന്തിന് നീ? മണ്ണും, മനസും മനുഷ്യന് വെറും മത്സരം മാത്രം നൽകി. ആ മണ്ണിനേയും മനസിനെയും നീ ഭ്രാന്തമായി സ്നേഹിച്ചു. അന്ധകാരമാം ഈ ജീവിതത്തിൽ നിന്നും നിനക്ക് എന്ത് ലഭിച്ചു എൻ മകനെ? അമ്മയുടെ മുലപാലോ അതോ പട്ടടയിലെ പൊടിപാറും ചാരമോ? നിന്നുടെ ഉള്ളിൽ നിന്ന് ഉയരുന്ന നിർവൃതികൾ മാത്രമാണോ ഞാൻ? എന്നുടെ കൈകളിൽ നിന്നും ഉയരുന്ന ഉശിരിന്റെ ഗീതം ആകുമോ നീ? വിയർപ്പിലെ ഉപ്പിന്റെ നനുത്ത മണവും, രുചിയും ആസ്വദിക്ക