അമ്പലത്തിൽ പോയി വന്ന് എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കാൻ ഇരുന്നു. കൂട്ടത്തിൽ ദത്തനെ കാണാതെ മുത്തശി അന്വേഷിച്ചു എങ്കിലും അവന് തലവേദനയാണെന്ന് പറഞ്ഞ് പാർത്ഥി ഒഴിഞ്ഞു മാറി. "മോളേ പാറു പായസത്തിന് നാളികേര പാല് പിഴിയാൻ ഒരു നല്ല തോർത്ത് എടുത്തിട്ട് വന്നേ. മുകളിലെ റൂമിൽ ഉണ്ട് " ഉച്ചക്കലെക്കുള്ള സദ്യവട്ട പരിപാടിയുടെ തിരക്കിലാണ് എല്ലാവരും മാലതി അത് പറഞ്ഞതും പാർവതി തലയാട്ടി കൊണ്ട് മുകളിലേക്ക് പോയി. സ്റ്റയർ കയറി അവൾ അറ്റത്തെ റൂമിലേക്ക് നടന്നതും പെട്ടെന്ന് രണ്ട് കൈകൾ അവളുടെ ഇടുപ്പിലൂടെ ചുറ്റി പിടിച്ച് ഒരു റൂമിലേക്ക് കയറ്റിയിരുന്നു. " വിടടാ കാലാ എനി