"രഘു..." ലോഹിമാഷിന്റെ വിളി കേട്ടതും രഘു കരഞ്ഞു കൊണ്ട് അദ്ദേഹത്തെ കെട്ടി പിടിച്ചു. മാഷിന്റെ പിന്നിലായി സാരിതലപ്പുകൊണ്ട് കണ്ണു തുടച്ചു ലില്ലിയും നിന്നിരുന്നു. രഘുവിനെ ഒന്ന് അശ്വസിപ്പിച്ചു മാഷ് ഷാജിയുടെ അരികിലേക്ക് നടന്നു. "എന്താ സംഭവിച്ചത്?" മാഷ് ചോദിച്ചു. "ഗ്ലാസ് വാളിൽ ഇടിച്ചതു ആണ് എന്ന് തോന്നുന്നു.. ഗ്ലാസ് പൊട്ടി ശരീരത്തിൽ മുറിവുണ്ട്.. ചോര വാർന്നു കിടക്കുകയായിരുന്നു. ഞങ്ങൾ കാണുമ്പോൾ ബോധം ഇല്ല.." പറയുമ്പോൾ ഷാജിയുടെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു. "ജാനകിയമ്മ ബോംബെക്കു പോയിരിക്കുകയാണ്.. ട്രെയിനിൽ ആകും.. റേഞ്ച് ഇല്ല. വിശാലിന്റെ വീട്ടിലേക്