തന്റെ കൈകളോട് ചേർത്ത് വെച്ചിരിക്കുന്ന ആ കൈകളുടെ തണുപ്പ് അറിഞ്ഞതും ഇഷാനി ഞെട്ടി കണ്ണുകൾ തുറന്നു. ലൈറ്റ് ഓൺ ആക്കി ചുറ്റിനും പരതി. "ഇല്ലാ..... അത് സ്വപ്നം അല്ലാ...." സ്വപ്നമാണോ സത്യമാണോ എന്ന ശങ്കയിൽ അവൾ അലറി... അവളുടെ കണ്ണുകൾ എന്തിനോ വേണ്ടി നിറഞ്ഞൊഴുകി....എന്തോ നഷ്ടപെട്ടത് പോലെ അവൾ അലറികരഞ്ഞു. തലേദിവസം കുടിച്ചു ബാക്കി വെച്ച വോഡ്ക എടുത്ത് വായിലേക്ക് കമിഴ്ത്തി. "ഇഷു മതി.. എന്തിനാ മോളെ ഇങ്ങനെ കുടിച്ചു ജീവിതം കളയുന്നെ..?" ഇത് കണ്ട് കൊണ്ട് വന്ന മാനസ അവളെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.. ഇഷാനി അവളെ നോക്കി ഒരു പുച്ഛച്ചിരി ചിരിച്ചു... " ഇഷാനി വർമ.. ദി അയൺ ലേഡി..തുഫ്..