" ഡി എണീയ്ക്ക് സമയം എത്ര ആയി എന്ന് വല്ല ധാരണ ഉണ്ടോ നിനക്ക്..." "എന്റെ ദേവിയമ്മേ കുറച്ചുനേരം കൂടി കിടക്കട്ടെ..." " ഡി നീ എണീക്കുന്നുണ്ടോ... അല്ലെങ്കിൽ ഞാൻ വെള്ളം നിന്റെ തലവഴി ഒഴിക്കാട്ടോ... " "അയ്യോ അമ്മ വേണ്ടാട്ടോ...ഞാൻ ഇപ്പോ റെഡി ആയി വരാം.." "ഹ്മ്മ്..വേഗം വരണേ.. അല്ലെങ്കിൽ നീ ഒറ്റക്ക് പോകേണ്ടിവരും കോളേജിലേക്ക്.." "അച്ഛൻ പോയോ...അമ്മേ." "ഹ്മ്മ്... കുറച്ചുനേരം കഴിഞ്ഞാൽ നിന്റെ ചേട്ടനും ഓഫീസിലേക്ക് പോകും..." "ഹ്മ്മ്.. അമ്മ ചെല്ല് ഞാൻ ഫ്രഷ് ആയി വരാം..." ശിവ ഫ്രഷായി വന്നതും കബോർഡിൽ നിന്നും ഒരു ബ്ലാക്ക് &വൈറ്റ് കളർ ചുരിദാർ ധരിച്ചു. പിന്നെ മേശയിൽ ഉണ