"പിന്നെ അവരുടെ മുഖ്യ ശത്രുവായ ഒരു മാർത്താണ്ഡനും മകനും വന്നിരുന്നു... അവരെ തകർക്കാൻ അച്ഛനെ കൂട്ടുപിടിക്കാൻ... എന്നാൽ അന്ന് വന്നു പോയതിനുശേഷം അയാളെ കണ്ടിട്ടില്ല.. ഒന്നു വിളിച്ചിട്ടു പോലുമില്ല... അയാളും നമുക്കനുകൂലമായി വന്നാൽപ്പിന്നെ ആർക്കും നമ്മളെ തോൽപ്പിക്കാൻ കഴിയില്ല... "അല്ലെങ്കിലും ഈ മഹേഷ് ഒരുമ്പെട്ടിറങ്ങിയാൽ അവനൊന്നും രണ്ടു കാലിൽ നടക്കില്ല... അത് നിനക്ക് അറിയാവുന്നതല്ലേ... " "പിന്നേ... അറിയാം അതാണല്ലോ ഒരുത്തി തലയിലായത്... " "അതു പിന്നെ അന്ന് ഞാൻ ഒന്നുമല്ലായിരുന്നു... പക്ഷേ ഇന്ന് എനിക്ക് എന്തിനുംപോന്ന ആളുകളുണ്ട്... എന്റ