"നിങ്ങൾ ഇതുകണ്ട് പേടിക്കേണ്ട... ഇവനൊക്കെ രണ്ടെണ്ണം കൊടുത്താൽ സത്യം പറയൂ... നിങ്ങൾ വാ... അച്ഛനും അപ്പച്ചിയും അമ്പലത്തിൽ പോയതാണ്... ഇപ്പോൾ വരും... നിങ്ങൾ അകത്തേക്ക് കയറിയിരിക്ക്... " ഹരി നീലകണ്ഠനേയും കൂട്ടി അകത്തേക്ക് കയറി... "അമ്മേ... ഇങ്ങോട്ടൊന്നുവന്നേ... ആരാണ് വന്നതെന്ന് നോക്കിക്കേ... " ഹരി സുമംഗലയെ വിളിച്ചു... സുമംഗല അവിടേക്കു വന്നു... "അമ്മക്ക് ഇദ്ദേഹത്തെ മനസ്സിലായോ... " മനസ്സിലായി... നിങ്ങൾ നേരത്തെ പുറത്തുനിന്നും സംസാരിക്കുന്നത് കണ്ടു... പിന്നെ അന്ന് ഇവിടെ വന്നപ്പോഴും കണ്ടിരുന്നു... " "ഇദ്ദേഹം അച്ഛനേയും അപ്പച്ചിയേയും കാണാൻ വന്നതാണ