"അതിന് ആരു പറഞ്ഞു രണ്ടു ദിവസമായിട്ടേയുള്ളൂ എന്ന്... " അവരുടെ കൂടെയുണ്ടായിരുന്ന നന്ദന ചോദിച്ചു... "അല്ലാതെ പിന്നെ... മുമ്പ് ഇവർ തമ്മിൽ പരിചയമുണ്ടോ... " "ഉണ്ട്.... " നന്ദന ബാംഗ്ലൂരിൽവച്ച് നീലിമക്കുണ്ടായ കാര്യങ്ങൾ പറഞ്ഞു... "അതു ശരി അപ്പോൾ ഇയാളുടെ രക്ഷകനാണല്ലേ എന്റെ ഏട്ടൻ... അതു പോട്ടെ ആരാണ് അന്ന് പ്രശ്നമുണ്ടാക്കാൻ വന്നത്... " "അതറിയില്ല... ഏതായാലും ഒരു മലയാളിയാണ് കണ്ടാൽ ഒരു തനി നാട്ടിൻപുറത്തുകാരൻ... " ദേവിക പറഞ്ഞു "അന്നത്തെ പ്രശ്നത്തിനു ശേഷം പിന്നെ അയാൾ നിന്നെ തിരഞ്ഞുവന്നില്ലേ... " "അതിനു ശേഷം ഞാൻ ഈ കാ