"സ്കൂളിൽ പഠിക്കുന്ന കാലംമുതൽ ഇവനെ എനിക്ക് പരിചയമുണ്ട്... ഞങ്ങൾ അത്രക്കും വലിയ സ്നേഹിതന്മാരായിരുന്നു... എന്റെ കമ്പനി പോലും വിൽക്കാൻ സഹായിച്ചത് ഇവനാണ്... അത്രയേറെ ഇവനെ ഞാൻ വിശ്വസിച്ചിരുന്നു... " "ഇവൻ ആളെങ്ങനെയാണ്... അതായത് ഇവന്റെ സ്വഭാവവിശേഷങ്ങൾ... " രാജേന്ദ്രൻ അവനെപ്പറ്റിയുള്ള എല്ലാ കാര്യവും പറഞ്ഞു... എന്നാൽ അതിൽ തനിക്കുള്ള പങ്കുമാത്രം പറഞ്ഞില്ല... കൊള്ളാം... ഇങ്ങനെയുള്ളവന്റെ കയ്യിലാണല്ലേ പണം കൊടുത്തത്... അപ്പോൾ അറിഞ്ഞുകൊണ്ട് കുഴിയിൽ ചാടിയതാണ്... അന്നേരം പണം നഷ്ടപ്പെട്ടത് അത്യാവശ്യ കാര്യമാണ്... ഏതായാലും ഞാനൊന്ന് അന്വേഷിക്കട്ടെ... വലിയ