"നിമിഷേ ഞാൻ... നിമിഷ പറഞ്ഞതാണ് ശരി... അവനവന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് അവർ തന്നെയാണ്... എന്റെ ജീവിതത്തിന്റെ കാര്യത്തിലും ഞാൻ തന്നെ തീരുമാനമെടുക്കാൻ പോവുകയാണ്... അല്ല തീരുമാനമെടുത്തുകഴിഞ്ഞു... എന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് നിമിഷയായിരിക്കും... ഈ നിമിഷയാണ് ഇനിയെന്റെ പെണ്ണ്... ഇത് തമാശ പറയുകയല്ല... സത്യം മാത്രം... "ഹും.. എന്റെ അവസ്ഥയറിഞ്ഞ് സഹതാപം തോന്നിയിട്ടായിരുക്കുമല്ലേ ഇപ്പോൾ ഇങ്ങനെയൊരിഷ്ടമുണ്ടെന്ന് പറയുന്നത്... അല്ലാതെ ആത്മാർത്ഥതയോടെയല്ല... " "ആത്മാർത്ഥതയോടെ തന്നെയാണ് പറയുന്നത്... ഇന്നലത്തെ സംഭവത്തിനുശേഷം നീയെന