സന്ധ്യ ആയപ്പോഴാണ് അനുവിന്റെ വീട്ടിൽനിന്ന് വന്നത്. അത്താഴമൊക്കെ കഴിഞ്ഞു കിടന്നെങ്കിലും കാവേരിക്ക് ഉറക്കം വന്നില്ല കഴിഞ്ഞ രണ്ടുവർഷത്തെ ഓർമ്മകൾ അവളെ വേട്ടയാടി 🍁🍁🍁 ഒന്നാം വർഷ പിജിക്ക് പുതിയ കോളേജിലേക്ക് ഞാനും അനുവും കൂടെ യാണ് പോയത്. ആദ്യത്തെ ദിവസമായതിനാൽ ഇത്തിരി പേടി ഉണ്ടായിരുന്നു. കോളേജ് ഗേറ്റ് കടന്ന് ക്ലാസ്സിലേക്ക് നടക്കുമ്പോൾ കണ്ടു ഒരുകൂട്ടം സീനിയർസ് പുതിയവരെ പരിചയപ്പെടുന്നു. ശ്രദ്ദിക്കാതെ പോയപ്പോൾ പിന്നിൽനിന്ന് വിളി വന്നു "ഇങ്ങോട്ട് വാ മക്കളെ ഒന്ന് പരിചയ പെടാം " എന്താ നിങ്ങടെ പേര് ? അനു, മറ്റേ ആളുടെ ? കാ..... വേരി ശരി അനു ഒരു പാട്ട് പാ