കോളേജിൽ അവധി പറയാനും, കൂട്ടുകാരെയും ടീച്ചേഴ്സിനെയും കല്യാണം ക്ഷണിക്കാനും പോയതാണ് ആമി. ഇനി കുറച്ചു ദിവസം ആമി കൂടെ ഉണ്ടാവില്ലലോ എന്നോർത്തു സങ്കടപ്പെട്ടിരിക്കുകയാണ് ശിവ. ""എന്റെ ശിവക്കുട്ടിയെ ഒരു മാസം അല്ലേ ഞാൻ നിന്റെ കൂടെ ഇല്ലാത്തത്. അത് പെട്ടന്ന് കഴിഞ്ഞു പോകും, ഞാൻ വന്നിട്ട് നമുക്ക് അടിച്ചുപൊളിക്കാം.അല്ലെങ്കിൽ ഒരു കാര്യം ചെയ്യ്, നീയും ഒരു ചെക്കനെ കണ്ടുപിടിക്ക് നമുക്ക് ഒരേ ദിവസം കല്യാണം കഴിക്കാം, നല്ല ഐഡിയ അല്ലേ 😁."" ""പോടീ നിനക്ക് പറഞ്ഞാൽ മനസിലാവില്ല. അത്രയും നാൾ ഞാൻ ഒറ്റയ്ക്ക്, നീ ഒരു ദിവസം ലീവ് അയാൽ പോലും എനിക്ക് വല്ലാത്ത വീർപ്പുമുട