"അതുകൊണ്ടാണ് നിങ്ങളോട് പറഞ്ഞതും... എപ്പോൾ ഞങ്ങൾ തമ്മിലുള്ള വിവാഹം നടത്താം അതുമാത്രം അറിഞ്ഞാൽ മതി എനിക്ക്... " "സതീശാ നീയിപ്പോൾ പോ... കാര്യങ്ങൾ സംസാരിക്കാൻ പറ്റിയ നിലയിലല്ല നീ... " ശ്യാമള പറഞ്ഞു... "ഇല്ല... എനിക്കിപ്പോൾ തീരുമാനമറിയണം... " "എന്തു തീരുമാനമാണ് അറിയേണ്ടത്.... മൂക്കറ്റം മദ്യപിച്ച് തല്ലു കൂടി നടക്കുന്ന നിനക്ക് എന്റെ മോളെ വിവാഹം ചെയ്തുതരേണമെന്നോ... പണ്ട് നിങ്ങളുടെ ചെറുപ്പത്തിൽ മുതിർന്നവർ വല്ലതും പറഞ്ഞുവെന്നുകരുതി എന്റെ മോളെ ഒരു താന്തോന്നിക്ക് കെട്ടിച്ചുകൊടുക്കാൻ എനിക്കു സമ്മതമല്ല... ആദ്യം നീ നന്നാവാൻ നോക്ക്... എന്ന