Aksharathalukal

Aksharathalukal

ഗന്ധർവ്വ part 1

ഗന്ധർവ്വ part 1

4
1 K
Fantasy
Summary

       നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു. ചെറിയ ഒരു മഴക്കോളുണ്ട്. സുഭദ്ര മുത്തശ്ശി വിളക്കുമായി ഇല്ലത്തുനിന്നും, പുറത്തു വന്നു. നേരിയ ശബ്ദത്തിൽ രാമനാമം കേൾക്കാം ,  മുത്തശ്ശി പതിയെ വിളക്ക് തുളസ്സിതറയിൽ വച്ചു. കയ്യിൽ പുരണ്ട , വിളക്കിലെ എള്ളണ്ണ തലയിൽ ഉരച്ചു കൊണ്ട്, മുത്തശ്ശി അകത്തേക്ക് നടന്നു. "എടീ ദാക്ഷായണി നിന്റെ മോളെവിടെ, അവൾ ഇനിയും കുളിച്ച് വന്നില്ലേ.... വന്ന് വന്ന് പെണ്ണിന് തിരെ അനുസരണ ഇല്ലാതായിരിക്കുന്നു. കുറുമ്പ് ഇത്തിരി കൂടുന്നുണ്ട്. കുളിച്ച് വിളക്ക് വക്കാൻ പറഞ്ഞതല്ലേ ഞാൻ " " അവള് മുറിയിലുണ്ട് അമ്മേ, ഒരുങ്ങുകയാണെന്ന് തോന്നുന്നു. " "എന