"എല്ലാം നടക്കും ഏട്ടാ... മുകളിൽ ദൈവമെന്നൊരാൾ ഏട്ടന്റെ മനസ്സ് കാണുന്നുണ്ടെങ്കിൽ എല്ലാം നമ്മൾ കരുതുന്നതുപോലെ നടക്കും... എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്... ഏതായാലും ഏട്ടൻ വാ... ആദിയേട്ടൻ ഏട്ടനെ വിളിക്കുന്നുണ്ട് .... " അവർ രണ്ടുപേരും താഴേക്കു നടന്നു... താഴെ മയൂഖയുമായി എന്തോ സംസാരിക്കുകയായിരുന്നു ലക്ഷ്മിയും മീനാക്ഷിയും.... എല്ലാത്തിനും അവൾ മൂളി കേൾക്കുന്നുണ്ടെന്നു മാത്രമേയുള്ളൂ.... അവളുടെ മനസ്സ് അവിടെയൊന്നുമായിരുന്നില്ല.... അപ്പോഴാണ് ശിവനും കീർത്തിയും അവിടേക്ക് വന്നത്.... അവരെ കണ്ട് ആദിയും അവിടേക്ക് വന്നു.... ആദി കീർത്തിയോട് എന്തോ കണ്ണുകൊണ