ഈ നാട്ടുകാർ എന്നെ ഒരിക്കലും അംഗീകരിക്കില്ല... എത്രയൊക്കെ നന്നാവാൻ ശ്രമിച്ചാലും അതൊന്നും ആർക്കും ഉൾക്കൊള്ളാൻ സാധിക്കില്ല... എന്നെ ആരും വിശ്വസിച്ചില്ലെങ്കിലും വേണ്ട ... പക്ഷേ അമ്മായിയും ഇവളും എന്നെ ശപിക്കല്ലേ എന്നേയുള്ളൂ.... ആ ശാപം ഞാൻ എവിടെ പോയാലും എന്നെ പിൻതുടർന്നുകൊണ്ടേയിരിക്കും... നീ പറഞ്ഞത് നിന്റെ ഉള്ളിൽ നിന്ന് ആത്മാർത്ഥതയോടെയാണെങ്കിൽ ഇപ്പോൾ നീ ഇവിടെ നിന്നും പോവുകയല്ല വേണ്ടത്... ഒരു മകനായിട്ടും ഒരേട്ടനായിട്ടും ഇവരെ സംരക്ഷിക്കുകയാണ് വേണ്ടത്... നിനക്ക് അപകടം പറ്റിയ അന്ന് ആർക്കു വേണ്ടിയാണോ നീ അവിടെ പ്രശ്നത്തിന് വന്നത് അവർ തന്നെയാണ് ഇന്