"ഭാനൂ ".. പിറ്റേന്ന് രാത്രി ഉറങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഭാനു.... ഭവാനി മരുന്ന് കഴിച്ചുറങ്ങി കഴിഞ്ഞിരിക്കുന്നു.. അകത്തളത്തിൽ നിന്നും രമേശന്റെ ശബ്ദം കേട്ട് അവൾ പുസ്തകമടച്ച് എഴുന്നേറ്റു.... മുറിയിൽ നിന്നും നേരെ അകത്തളത്തിലേക്ക് പോകാമായിരുന്നിട്ട് കൂടിയവൾ ഇടനാഴി ചുറ്റി മുൻപ് താനും അമ്മയും താമസിച്ചിരുന്ന.. ഇപ്പോൾ അടഞ്ഞു കിടക്കുന്ന മുറിയുടെ മുന്നിലൂടെ അകത്തളത്തിലേക്ക് നടന്നു ചെന്നു.... ഒരേ വീട്ടിൽ ജീവിച്ചിട്ടും ഭാനുവും ഭവാനിയും അടുക്കളപ്പുറത്തുള്ള മുറിയിലേക്ക് മാറ്റപ്പെട്ട വിവരമൊന്നും രമേശൻ വക്കീൽ അറിഞ്ഞിട്ടില്ല... അതിന് കാരണം രണ്ടാണ്... ഭാനുവോ